Sunday, April 5, 2020

കൊവിഡ് - 19 നിർണയിക്കാനുള്ള പ്രധാന പരിശോധനകൾ


പ്രധാനമായും രണ്ട് തരംലാബ് പരിശോധനകളാണ് കൊവിഡ്- 19 കണ്ടെത്താൻ സാധാരണയായി നടത്തുന്നത്..
1. റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്‌ഷൻ ടെസ്റ്റ് (RT - PCR ടെസ്റ്റ് )
പരിശോധിക്കേണ്ട സാമ്പിളുകളിൽ വൈറസിന്റെ ജനിതക ഘടകമായ ആർ.‌എൻ.‌എയുടെ സാന്നിധ്യം കണ്ടെത്തുകയാണ്ചെയ്യുന്നത്. തൊണ്ട, മൂക്ക്, ശ്വാസനാളം മുതലായ സ്ഥലത്ത് നിന്ന് സ്രവങ്ങൾ ശേഖരിക്കുന്നു .വളരെ കുറഞ്ഞ തോതിലുള്ള ആർ എൻ.എ പോലും വർദ്ധിപ്പിച്ചെടുത്ത് വൈറസ് ഉണ്ടോ എന്നുറപ്പ് വരുത്താൻ സാധിക്കും. സാധാരണ ഗതിയിൽ തൊണ്ടയുടെ ഉൾഭാഗത്തു നിന്നോ, മൂക്കിന്റെ ഉള്ളിൽ നിന്നോ ശേഖരിക്കുന്ന ശ്വസനനാള സ്രവങ്ങളാണ്. നേർത്ത ജനിതക ഭാഗങ്ങളെ പോലും വർധിപ്പിച്ചെടുത്ത് വൈറസ് സാന്നിധ്യം ഉറപ്പുവരുത്താൻ പോളിമറേസ് ചെയിൻ റിയാക്‌ഷൻ പരിശോധനകൾക്ക് സാധിക്കും.
ഏറെ കാര്യക്ഷമതയുള്ളതും ഇൻഫക്ഷൻ തുടങ്ങി കുറഞ്ഞ ദിവസത്തിനകം തന്നെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും.രോഗലക്ഷണങ്ങൾ കാണിക്കാത്ത ആദ്യ ഘട്ടത്തിൽ പോലും ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താം.സാംപിൾ ശേഖരണം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹായം ആവശ്യമുള്ളതും , ചിലവേറിയതുമായ ഈ പരിശോധനക്ക് സാമ്പിൾ എടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുംഏറെ സൂക്ഷ്മത ആവശ്യമാണ്. ഒരു RT - PCR ടെസ്റ്റ് നടത്താൻ ഏകദേശം 7 മണിക്കൂർ സമയം എങ്കിലും വേണ്ടിവരും.

പോളിമറേസ് ചെയിൻ റിയാക്‌ഷൻ മെഷീൻ
2. റാപ്പിഡ് ടെസ്റ്റ് – 
വൈറസുകൾ കോശത്തിൽ കടന്നാൽ ശരീരകോശങ്ങൾ വൈറസിനെതിരെ ആൻറീ ബോഡികൾ നിർമ്മിക്കുന്നു. ഇവയെ കണ്ടെത്തുകയാണ് ഈ ടെസ്റ്റിൽ ചെയ്യുന്നത് .ഇവിടെ രക്തസാമ്പിളുകളാണ്ഉ പയോഗിക്കുന്നത് .വൈറസിലുള്ള പ്രോട്ടീൻഘടകങ്ങൾഉപയോഗിച്ചുകൊണ്ട് അതിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ട് എന്നറിയുകയാണ് ഇവിടെ ചെയ്യുന്നത്. ആൻറിബോഡികൾ അഥവാ ഇമമ്യൂണോ ഗ്ലോബിനുകളായ IgG & IgM എന്നിവയുടെ സാന്നിധ്യം ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ കണ്ടെത്തുകയാണ് ചെയ്യുന്നത്. IgM രോഗലക്ഷണം തുടങ്ങി ഏകദേശം 3 ദിവസങ്ങൾക്ക് ശേഷം  രക്തത്തിൽ സാന്നിധ്യം ഉണ്ടാകും. IgG ലക്ഷണം തുടങ്ങി രണ്ടാഴ്ച ആകുമ്പോൾ തുടങ്ങി ആറാഴ്ചയിൽ അധികം രക്തത്തിൽ നിലനിൽക്കുന്നു. താരതമ്യേന ചെലവ് കുറഞ്ഞതും ലളിതവും, വേഗത്തിൽ ഫലം ലഭിക്കുമെന്നതും എളുപ്പത്തിൽ സ്രവമെടുക്കാമെന്നുള്ളതും ഈ പരിശോധനയുടെ പ്രത്യേകതയാണ്. IgM എന്ന ആൻറിബോഡി കണ്ടെത്തിയാൽ അടുത്തകാലത്താണ് രോഗം ഉണ്ടായതെന്ന് അനുമാനിക്കാനും IgG  ആന്റിബോഡി മാത്രമാണുള്ളതെങ്കിൽ  കുറെ നാൾ മുമ്പ് തന്നേ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നു . രോഗ തുടക്കത്തിൽ ഈ ടെസ്റ്റ് നടത്താൻ പറ്റില്ല, ലക്ഷണങ്ങൾ തുടങ്ങിയതിന് ശേഷമേ ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളൂ എന്നതുംരോഗം ഭേദമായാലും ഫലം പോസിറ്റീവ് ആയിരിക്കാം എന്നുള്ളതും ഈ ടെസ്റ്റിന്റെ ന്യൂനതയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.

Pages

BIO INFORMATICS ONLINE EVALUATION

  CLICK HERE TO START